പാകിസ്ഥാൻ താരങ്ങൾക്ക് ബിഗ് ബാഷ് കളിക്കാൻ സാധിക്കില്ല..

പാകിസ്ഥാൻ താരങ്ങൾക്ക് ബിഗ് ബാഷ് കളിക്കാൻ സാധിക്കില്ല..

പാകിസ്ഥാൻ താരങ്ങൾക്ക് ബിഗ് ബാഷ് കളിക്കാൻ സാധിക്കില്ല..
(pic credit:sportscafe)

പാകിസ്ഥാൻ നിലവിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ മികച്ച താരങ്ങളുള്ള ടീമാണ്. ബാബർ അസം, ഷഹീൻ ആഫ്രിദി,മുഹമ്മദ്‌ റിസ്‌വാൻ എന്നിവർ അവരിൽ ചിലർ മാത്രം. ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒഴികെയുള്ള മികച്ച ഫ്രാഞ്ചിസ്‌ ലീഗുകളിലും പാകിസ്ഥാൻ താരങ്ങളെ കാണാൻ സാധിക്കും.

ഇപ്പോൾ ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷ് ലീഗിലും കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ സുവർണഅവസരമാണ് കൈവന്നത്. പക്ഷെ പാകിസ്ഥാൻ ബോർഡ്‌ ഈ നീക്കത്തെ എതിർക്കുകയാണ്. പാകിസ്ഥാൻ താരങ്ങൾക്ക് ബിഗ് ബാഷിൽ കളിക്കാനുള്ള അനുമതി പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ നിഷേധിച്ചേക്കും.

Noc അഥവാ നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് പാകിസ്ഥാൻ താരങ്ങൾക്ക് പി സി ബി നൽകാൻ സാധ്യതയില്ലെന്ന് ഇതിനോടകം റിപ്പോർട്ടുകൾ പുറത്ത് വന്ന് കഴിഞ്ഞു .ഡിസംബറിലാണ് ബിഗ് ബാഷ് ആരംഭിക്കുക.പെർത്ത്‌ സ്കോർച്ചേഴ്‌സാണ് നിലവിലെ ബിഗ് ബാഷ് ജേതാക്കൾ.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "xtremedesportes" പിന്തുടരുക

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here